​ഗൂ​ഗിൾ സഹസ്ഥാപകന്റെ മുൻ ഭാര്യയുമായി ഇലോൺ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മസ്കിന് ബന്ധമെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ​ഗൂ​ഗിൾ സഹസ്ഥാപകൻ സെർജി ബിന്നിന്റെ മുൻ ഭാര്യയും അഭിഭാഷകയുമായ നിക്കോൾ ഷനഹനുമായി ടെസ്ല സിഇഒ ഇലോൺ ബന്ധത്തിലാണെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് വാർത്ത പുറത്തുവിട്ടത്. 2021-ൽ ഒരു പാർട്ടിയിൽ ഇരുവരും ഒരുമിച്ച് കെറ്റാമിൻ ഉപയോ​ഗിച്ചെന്നും ഇക്കാര്യം വ്യത്യസ്ഥ ഉറവിടങ്ങളിൽ നിന്ന് സ്ഥിരീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക് റോബർട്ട് എഫ്. കെന്നഡി ജൂനിയറിൻ്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷനഹാൻ മത്സരിക്കുന്നു. 2021 ൽ ന്യൂയോർക്കിൽ ജന്മദിന പാർട്ടിക്കിടെ മസ്കും ബിന്നും കൂടെയുണ്ടായിരുന്നുവെന്നും പറയുന്നു.

പിന്നീട്, അതേ വർഷം, മസ്‌കിൻ്റെ സഹോദരൻ ആതിഥേയത്വം വഹിച്ച മിയാമിയിലെ ഒരു സ്വകാര്യ പാർട്ടിയിൽ മസ്‌കും ഷാനഹനും ഒരുമിച്ച് കെറ്റാമൈൻ എടുത്ത് മണിക്കൂറുകളോളം അപ്രത്യക്ഷരായെന്നും പരിപാടിയിൽ പങ്കെടുത്തവർ പറയുന്നു. മസ്‌കുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന്ഷാനഹൻ സെർജി ബ്രിനിനോട് സമ്മതിച്ചുവെന്നും പറയുന്നു. എന്നാൽ, 2022 ലെ ഡബ്ല്യുഎസ്ജെ റിപ്പോർട്ട് പ്രകാരം മസ്‌കും ഷാനഹാനും ആരോപണം നിഷേധിച്ചു. പാർട്ടി കഴിഞ്ഞയുടനെ ഷാനഹനും ബ്രിനും വേർപിരിഞ്ഞു. ഇരുവരും 2022 ൽ വിവാഹമോചനത്തിന് അപേക്ഷിച്ചു. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹമോചനം.

Elon Musk Had An Affair With Google Co-Founder’s Ex-Wife, Claims Report

More Stories from this section

family-dental
witywide