
ന്യൂയോർക്ക്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രീയയെ പ്രശംസിച്ച് ടെസ്‌ല സി ഇ ഒയും ശതകോടിശ്വരനുമായ എലോണ്‍ മസ്‌ക് രംഗത്ത്. ‘എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യണ്‍ വോട്ടുകള്‍ എണ്ണുന്നത്’ എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നല്‍കിയ മറുപടിയിലാണ് മസ്ക് ഇന്ത്യയെ പ്രശംസിച്ചത്. ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 640 മില്യണ്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ അമേരിക്കയിൽ ഇപ്പോഴും വോട്ടെണ്ണല്‍ തുടരുകയാണെന്ന് മസ്ക് പറഞ്ഞു. കാലിഫോർണിയയിലെ കാര്യം ചൂണ്ടിക്കാട്ടിയാണ് മസ്കിന്റെ പരിഹാസം.18 ദിവസത്തിന് ശേഷവും കാലിഫോർണിയ വോട്ടെണ്ണല്‍ പ്രക്രിയയിലാണെന്ന് എടുത്തുകാണിക്കുന്ന മറ്റൊരു കമൻ്റിനോട് മസ്ക് പ്രതികരിക്കുകയും ചെയ്തു. ഇന്ത്യയിലെയും കാലിഫോർണിയയിലെയും വോട്ടെണ്ണലിന്റെ വേഗത താരതമ്യം ചെയ്തുകൊണ്ടുള്ള മസ്കിന്റെ പ്രതികരണം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.