സ്വപ്നം യാഥാർത്ഥ്യമാക്കാൻ മസ്കിന്‍റെ ടെസ്ല, ‘റോബോ ടാക്സി’ വരൂട്ടാ! പൂർണമായും സ്വയം നിയന്ത്രിക്കുന്ന കാർ അവതരിപ്പിച്ചു

ന്യൂയോർക്ക്: പൂർണമായും സ്വയം നിയന്ത്രിക്കുന്ന ഒരു കാർ. ആ സ്വപ്നം യാഥാർഥ്യത്തിലേക്ക് എത്തിക്കുകയാണ് ടെസ്ലയുടെ സി ഇ ഒ എലോൺ മസ്ക്. വീ റോബോട്ട് എന്ന് പേരിട്ട പ്രത്യേക പരിപാടിയിലായിൽ മസ്ക് അവതരിപ്പിച്ച പുത്തൻ കാർ പൂർണമായും സ്വയം നിയന്ത്രിക്കുന്ന ഒരു കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതായിരുന്നു. സൈബർ ക്യാബ് എന്ന് പേരിട്ടിരിക്കുന്ന കാറിന് സ്റ്റിയറിംഗ് വീലോ, പെഡലുകളോ ഇല്ലെന്നതാണ് പ്രത്യകത. രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന കുഞ്ഞൻ കാറാണ് ഈ സൈബർ ക്യാബ്.

2026 ഓടെ വ്യാവസായിക അടിസ്ഥാനത്തിൽ സൈബർ ടാക്സി നിർമ്മാണം തുടങ്ങാനാകുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. ഇരുപത് പേരെ വഹിക്കാൻ കഴിയുന്ന റോബോ വാൻ എന്ന വാഹനുവും മസ്ക് അവതരിപ്പിച്ചു.

Also Read

More Stories from this section

family-dental
witywide