പത്തുലക്ഷം പേരെ ചൊവ്വയിലേക്ക് അയക്കും; മനുഷ്യ കോളനി സ്ഥാപിക്കുമെന്ന് ഇലോൺ മസ്ക്

സമീപഭാവിയിൽ ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കുമെന്ന് സ്‌പേസ് എക്‌സിൻ്റെ സ്ഥാപകനായ ഇലോൺ മസ്‌ക്. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, പത്തുലക്ഷം ആളുകളെ കൊണ്ടുപോകുക എന്ന തൻ്റെ ലക്ഷ്യത്തെക്കുറിച്ച് മസ്‌ക് വിശദീകരിച്ചു.

ചൊവ്വയുമായി ബന്ധപ്പെട്ട തന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്റ്റാര്‍ഷിപ്പ് സഹായകമാവുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. മറ്റൊരു രാജ്യത്തേക്ക് വിമാനയാത്ര നടത്തുന്നത് പോലെയായിരിക്കും ഒരിക്കല്‍ ചൊവ്വയിലേക്കുള്ള യാത്രയെന്നും മസ്ക് പറയുന്നു.

ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ റോക്കറ്റ് ആണെന്നും ഇത് ഒരിക്കല്‍ നമ്മളെ ചൊവ്വയില്‍ കൊണ്ടുപോകുമെന്നുമുള്ള അടിക്കുറിപ്പോടുകൂടി സ്‌പേസ് എക്‌സിന്റെ സ്റ്റാ‌ര്‍ഷിപ്പ് റോക്കറ്റിന്റെ ചിത്രം പങ്കുവച്ചത്.

More Stories from this section

family-dental
witywide