റിസര്‍വ് ബാങ്ക് കെട്ടിടം തകര്‍ക്കുമെന്ന് റഷ്യന്‍ ഭാഷയില്‍ ഇ-മെയില്‍ സന്ദേശം, ഡല്‍ഹിയിലെ 16 സ്‌കൂളുകള്‍ക്കും ഭീഷണി; അന്വേഷണം

മുംബൈ: റിസര്‍വ് ബാങ്ക് (ആര്‍ബിഐ) കെട്ടിടം തകര്‍ക്കുമെന്ന് ഭീഷണി. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക മെയിലിലേക്ക് റഷ്യന്‍ ഭാഷയിലാണ് സന്ദേശം ലഭിച്ചത്. ബാങ്കില്‍ ബോംബ് വയ്ക്കാന്‍ പദ്ധതിയിടുന്നു എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. എംആര്‍എ മാര്‍ഗ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മാത്രമല്ല, ഡല്‍ഹിയിലെ 16 സ്‌കൂളുകള്‍ക്കും ഇതോടൊപ്പം ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. സ്‌കൂളുകളില്‍ പൊലീസ് വ്യാപക പരിശോധന നടത്തി. സംശയിക്കത്തക്ക ഒന്നും കണ്ടെത്താനായിട്ടില്ല.