
ടെഹ്റാൻ: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ ഇന്ത്യക്കാരെ കാണാനെത്തിയ എംബസി അധികൃതർക്ക് തിരിച്ചടിയായി കാലാവസ്ഥ. ഇന്ത്യാക്കാരെ കാണാനായി എംബസി സംഘം സ്ഥലത്തെത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ന് കാണാനായില്ല. കാലാവസ്ഥ മോശമായതിനാൽ ഇറാൻ പിടിച്ചെടുത്ത കപ്പൽ തുറമുഖത്ത് അടുപ്പിക്കാനായിരുന്നില്ല. ഇതാണ് ഇന്ത്യൻ സംഘത്തിന് ഇന്ന് കപ്പലിലെ ഇന്ത്യക്കാരെ കാണാനാകാത്തതിന്‍റെ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തിന് സമീപമാണ് നിലവിൽ കപ്പൽ ഉള്ളത്. നാളെ തന്നെ ഇന്ത്യാക്കാരെ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ആശങ്കയില്ലെന്നും ഇന്ത്യൻ എംബസി വൃത്തങ്ങൾ വ്യക്തമാക്കി.