സമന്‍സ് തുടരെത്തുടരെ ഒഴിവാക്കുന്നു, കേജ്രിവാളിനെതിരെ ഇഡി കോടതിയില്‍

ന്യൂഡല്‍ഹി : മദ്യനയവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പലതവണയായി നല്‍കിയ സമന്‍സ് ഒഴിവാക്കിയ നടപടിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. ഒരു പൊതുപ്രവര്‍ത്തകന്റെ ഉത്തരവ് അനുസരിക്കാതെ ഹാജരാകാതിരുന്നതിന് ഐപിസി സെക്ഷന്‍ 174 പ്രകാരമാണ് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ഏഴിന് കോടതി കേസ് പരിഗണിക്കും.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സി ഇതുവരെ അരവിന്ദ് കെജ്രിവാളിന് അഞ്ച് തവണയാണ് സമന്‍സ് അയച്ചിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യാനുള്ള നിയമവിരുദ്ധമായ ശ്രമങ്ങളാണിതെന്ന് ചൂണ്ടികാട്ടിയാണ് കെജ്രിവാള്‍ സമന്‍സ് ഒഴിവാക്കിയത്.

More Stories from this section

family-dental
witywide