
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനടക്കമുള്ളവർ ഉൾപ്പെട്ട മാസപ്പടി കേസിലെ അന്വേഷണം ഊർജ്ജിതമാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് സി എം ആര്‍ എല്‍ എം ഡി ശശിധരൻ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി വിളിപ്പിച്ചു. നോട്ടീസ് നൽകിയാണ് ഇ ഡി കർത്തയെ വിളിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഇ ഡി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് സി എം ആര്‍ എല്‍ എം ഡിക്ക് ഇ ഡി നൽകിയ നോട്ടീസിൽ പറയുന്നത്. സി എം ആര്‍ എല്‍ ഉദ്യോഗസ്ഥരോട് ഇന്ന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും ഹാജരായിരുന്നില്ല. ഹാജരാക്കത്തതിന് കാരണവും സി എം ആര്‍ എല്‍ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് എം ഡി ഹാജരാകണമെന്ന് കാട്ടി ഇ ഡി നോട്ടീസ് നൽകിയത്.
Tags: