
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി പി എം നേതാക്കളുടെ ചോദ്യം ചെയ്യൽ തുടരും. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനെയും എട്ട് മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. രാവിലെ 11 മുതൽ രാത്രി ഏഴ് മണി വരെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇ ഡി ഇവരെ വിട്ടയച്ചു. അടുത്ത ദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടരുമെന്ന് ഇവരെ അറിയിച്ചിട്ടുണ്ട്. പി കെ. ബിജുവിനോട് വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ ഡി നിർദ്ദേശിച്ചിരിക്കുന്നത്.
enforcement directorate questioning pk biju and mm varghese details