
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 2024-25 വർഷത്തിൽ സംഘടിപ്പിക്കുന്ന ‘എന്റെ എഴുത്തുവഴികൾ’ എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയുടെ പ്രഥമ പരിപാടി ഓഗസ്റ്റ് 9 വെള്ളിയാഴ്ച്ച വൈകിട്ട് (8PM CST/9PM EST/6PM PST) സൂമിലുടെ നടക്കും. പങ്കെടുക്കുന്ന എഴുത്തുകാർ അവരുടെ രചനകളെക്കുറിച്ചും, രചനാനുഭവങ്ങളെക്കുറിച്ചും, രചനയ്ക്ക് കാരണമായ പ്രചോദനങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പരിപാടിയാണ് ‘എന്റെ എഴുത്തുവഴികൾ’.
ഈ പരിപാടിയിൽ വടക്കെ അമേരിക്കയിലെ പ്രസിദ്ധരായ മൂന്ന് എഴുത്തുകാരുടെ പുസ്തകങ്ങളാണ് പരിചയപ്പെടുത്തുന്നത്. സാംസി കൊടുമൺ എഴുതിയ ‘വെനീസിലെ പെൺകുട്ടി’ എന്ന പുസ്തകം ജനനി മാസിക എഡിറ്റർ ജെ. മാത്യൂസ് പരിചയപ്പെടുത്തും. മാലിനിയുടെ ‘നൈജൽ’ പരിചയപ്പെടുത്തുന്നത് ബാജി ഓടംവേലി ആണ്. ബിജോ ജോസ് ചെമ്മാന്ത്രയുടെ ‘ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾ’ സിനി പണിക്കറാണ് പരിചയപ്പെടുത്തുക.
തുടർന്ന് സൂമിലുടെ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും. ‘എന്റെ എഴുത്തുവഴികൾ’ എന്ന് പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ഈ ശനിയ്ഴ്ച്ച പങ്കുചേരാവുന്നതണ്.
Zoom meeting ID: 867 9797 8157
Zoom meeting link: https://us02web.zoom.us/j/8679797815,
Lana Website link: https://lanalit.org/