എറണാകുളത്ത് ബാറില്‍ വെടിവയ്പ്പ് : രണ്ട് ബാര്‍ ജീവനക്കാര്‍ക്ക് പരുക്ക്

കൊച്ചി: എറണാകുളത്ത് ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കത്രിക്കടവ് ഇടശേരി ബാറിന് മുന്നില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സി സി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide