മേയർ ആര്യ രാജേന്ദ്രൻ്റെ ഔദ്യോഗിക മൊബൈൽ നമ്പറിൽ മോശം സന്ദേശം അയച്ചത് എറണാകുളം സ്വദേശി, കയ്യോടെ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് മോശം സന്ദേശം അയച്ച് സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് ഇയാൾ മോശം സന്ദേശം അയക്കുകയായിരുന്നു. ഇതിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Ernakulam native arrested for cyber attack against tvm mayor Arya Rajendran

More Stories from this section

family-dental
witywide