മഴ മുന്നറിയിപ്പ് പുതുക്കി, സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ ജാഗ്രത; 2 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുതുക്കി. സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത് പ്രകാരം രണ്ട് ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴക്ക്സാധ്യതയുള്ളത്. എറണാകുളത്തും തൃശൂരിലുമാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

More Stories from this section

family-dental
witywide