
ഏറ്റുമാനൂർ ക്ഷേത്രത്തിൽ പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം ഞായറാഴ്‌ച. രാത്രി 12 ന് ആസ്ഥാന മണ്ഡപത്തിലാണ് ദർശനവും വലിയ കാണിക്കയും നടക്കുന്നത്. വിപുലമായ സൗകര്യങ്ങൾ ഒരുക്കങ്ങൾ പൂർത്തിയാക്കി. നഗരത്തിലും ക്ഷേത്ര പരിസരത്തും സുരക്ഷ ശക്തമാക്കി. മൈതാനത്തു നിന്നു ബാരിക്കേഡിനുള്ളിലൂടെ മാത്രമായിരിക്കും പ്രവേശനം. തുടർന്ന് അമ്പലം ചുറ്റി കിഴക്ക് വശത്തെ ആസ്ഥാന മണ്ഡപത്തിൽ ദർശനം നടത്താം.
ഇന്ന് വിവിധ വിശ്വകർമ സംഘടനകളുടെ നേതൃത്വത്തിൽ ഏറ്റുമാനൂരപ്പനു താലപ്പൊലി ഘോഷയാത്രയോടെ അയ്മ്പൊലി സമർപ്പിക്കും.ഏറ്റുമാനൂരപ്പനു നെല്ല്, അരി, അവൽ, ശർക്കര, മലര് എന്നീ ദ്രവ്യങ്ങൾ 5 പറകളിൽ നിറച്ച് സമർപ്പിക്കുന്ന ചടങ്ങാണ് അയ്മ്പൊലി.
ബോയ്സ് ഹൈസ്കൂൾ മൈതാനം പ്രധാന പാർക്കിങ് ഏരിയ ആയി പരിഗണിക്കും. ക്ഷേത്ര മൈതാനത്ത് ഭാഗികമായി പാർക്കിങ് അനുവദിക്കും. ക്ഷേത്രവും പരിസരവും പൂർണമായും ക്യാമറ നിരീക്ഷണ വലയത്തിലാകും.
Ettumanoor Ezharaponnana today














