ലാഭം നേടാൻ കുറുക്കുവഴി, പണികൊടുത്ത് യൂറോപ്യൻ യൂണി‌യൻ; ഡയറി മിൽക്ക് നിർമാതാക്കൾക്ക് 3048 കോടി പിഴ

ന്യൂ‍ഡൽഹി ലാഭം നേടാൻ കുറുക്കുവഴി തേടിയതിനെ തുടർന്ന് ഡയറി മിൽക്ക് നിർമാതാക്കളായ മൊണ്ടേലെസിന് 3048 കോടി രൂപ പിഴ. ലോകത്തിലെ ഏറ്റവും വലിയ ചോക്ക്ളേറ്റ് നിർമ്മാണ കമ്പനികളിൽ ഒന്നാണ് മൊണ്ടേലെസ്. ഒറിയോ ബിസ്‌ക്കറ്റ്, കാഡ്ബറി ഡയറി മിൽക്ക് എന്നിവയുടെ നിർമാതാക്കളും ഇവർ തന്നെ. ഉൽപ്പന്നങ്ങളുടെ വില കൂട്ടാൻ 7 രാജ്യങ്ങളുടെ യൂറോപ്യൻ യൂണിയൻ ബ്ലോക്കിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിയന്ത്രിച്ചതിനാലാണ് യൂറോപ്യൻ യൂണിയൻ കമ്പനിക്ക് 366 മില്യൺ ഡോളർ (ഏകദേശം 3048 കോടി രൂപ) പിഴ ചുമത്തിയത്.

ചോക്ലേറ്റ്, ബിസ്‌ക്കറ്റ്, കോഫി ഉൽപന്നങ്ങൾ എന്നിവയുടെ വിദേശ രാജ്യങ്ങളിലെ വ്യാപാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലാണ് പിഴ ചുമത്തിയതെന്ന് യൂറോപ്യൻ യൂണിയൻ കോമ്പറ്റീഷൻ കമ്മീഷണർ മാർഗ്രെത്ത് വെസ്റ്റേജർ പറഞ്ഞു. ഉൽപ്പന്നങ്ങൾ നിയന്ത്രിച്ചതിലൂടെ ഉപഭോക്താക്കൾ ഇരട്ടി വില നൽകിയാണ് ഉൽപ്പന്നങ്ങൾ വാങ്ങിയത്. മൊണ്ടെലസ് തങ്ങളുടെ വിപണി മേധാവിത്വം ദുരുപയോഗം ചെയ്തതായി കമ്മീഷൻ പറഞ്ഞു.

2012 നും 2019 നും ഇടയിൽ ആഭ്യന്തര വിപണിയിൽ വിൽക്കുന്ന ഉത്പന്നങ്ങളെക്കാൾ കൂടുതൽ വില കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്നതിന് കമ്പനി ശ്രമിച്ചു എന്ന് യൂറോപ്യൻ യൂണിയൻ കണ്ടെത്തി. വില കൂടുതലുള്ള ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, റൊമാനിയ എന്നിവിടങ്ങളിൽ ഉൽപ്പന്നങ്ങൾ വീണ്ടും വിൽക്കുന്നത് ഒഴിവാക്കാൻ ജർമ്മനിയിലെ ഒരു വ്യാപാരിക്ക് ഉൽപ്പന്നങ്ങൾ നൽകുന്നതിന് മൊണ്ടെലെസ് വിസമ്മതിച്ചതായും ആരോപണം ഉയർന്നു. മൊണ്ടെലെസ് കഴിഞ്ഞ വർഷം 3600 കോടി ഡോളർ (2,99,813 കോടി രൂപ) വരുമാനം നേടിയിരുന്നു.

EU Fined 366mn dollar to diary milk producers

More Stories from this section

family-dental
witywide