
ഗാസയിൽ വെടിനിർത്തൽ വേണമെന്ന പ്രമേയം അംഗീകരിച്ച് യൂറോപ്യൻ യൂണിയൻ പാർലമെന്റ്. ഹമാസിനെ തകർക്കണമെന്നും ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നുമുള്ള ഭേദഗതിയോടെയാണ് പ്രമേയം പാസായത്. 312 പേർ അനുകൂലിച്ചും 131 പേർ എതിർത്തും വോട്ടുചെയ്‌തു.
72 പേർ വിട്ടുനിന്നു. ഒക്‌ടോബറിൽ മാനുഷിക ഇടവേളയ്ക്ക് ആഹ്വാനം ചെയ്‌ത ശേഷം ആദ്യമായാണ് വെടിനിർത്തലിന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് ആവശ്യപ്പെടുന്നത്. ‘ദ്വിരാഷ്ട്ര പരിഹാരം’ വീണ്ടെടുക്കാനും പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കാനും പാർലമെന്റ് ആവശ്യപ്പെട്ടു.
EU Parliament adopts resolution calling for permanent cease-fire in Gaza but Hamas must go