റഫയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി; എതിര്‍പ്പുകള്‍ ശക്തമാകുമ്പോഴും രണ്ടും കല്‍പ്പിച്ച് ഇസ്രയേല്‍

ന്യൂഡല്‍ഹി: തെക്കന്‍ ഗസാന്‍ നഗരത്തിന് നേരെയുള്ള ആക്രമണത്തിന് മുന്നോടിയായി റഫ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഗാസ നഗരത്തില്‍ ആസന്നമായ ആക്രമണത്തിന്റെ സൂചന നല്‍കി ഇസ്രായേല്‍ സൈന്യം റഫയില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങി. അമേരിക്കയും യുഎന്നും അടക്കം എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുമ്പോഴും റഫ ആക്രമണത്തില്‍ നിന്നും പിന്മാറാതെ രണ്ടും കല്‍പ്പിച്ചാണ് നെതന്യാഹുവിന്റെ നീക്കം.

റഫയില്‍ നിന്നും ഒഴിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ടെന്നും ഒഴിപ്പിക്കുന്നവരെ അടുത്തുള്ള ഖാന്‍ യൂനിസ്, അല്‍ മുവാസി എന്നിവിടങ്ങളിലേക്കുള്ള ടെന്റ് സിറ്റികളിലേക്ക് മാറ്റുന്നുവെന്നുമാണ് വിവരം. പോസ്റ്ററുകള്‍, വാചക സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍, മാധ്യമ അറിയിപ്പുകള്‍ എന്നിവയിലൂടെയാണ് ഇസ്രയേല്‍ സൈന്യം നടപടിയിലേക്ക് കടന്നത്.

ഹമാസിനെതിരായ ആക്രമണത്തിന് ഏഴുമാസം പിന്നിടുമ്പോള്‍, റഫ ആയിരക്കണക്കിന് ഫലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ പോരാളികള്‍ക്ക് അഭയം നല്‍കുന്നുണ്ടെന്നും നഗരം പിടിച്ചെടുക്കാതെ വിജയം അസാധ്യമാണെന്നും ഇസ്രായേല്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഒരു ദശലക്ഷത്തിലധികം പലസ്തീനികള്‍ റഫയില്‍ അഭയം പ്രാപിച്ചതിനാല്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള ഒരു ഓപ്പറേഷന്റെ സാധ്യത പാശ്ചാത്യ ശക്തികളെയും അയല്‍രാജ്യമായ ഈജിപ്തിനെയും ആശങ്കപ്പെടുത്തുന്നുണ്ട്.

More Stories from this section

family-dental
witywide