
വാഷിങ്ടൺ: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ച് അധികാരത്തിലെത്തിയാൽ തോക്കുപയോഗവുമായി ബന്ധപ്പെട്ട് ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ വിലക്കുകളെല്ലാം നീക്കുമെന്ന് ഡൊണാൾഡ് ട്രംപ്.
നാഷണൽ റൈഫിൾ അസോസിയേഷൻ (എൻആർഎ) സംഘടിപ്പിച്ച പരിപാടിയിൽ ആയിരക്കണക്കിന് ആളുകൾക്കു മുന്നിൽ സംസാരിച്ച ട്രംപ്, പിസ്റ്റൾ ബ്രേസുകൾ എന്നറിയപ്പെടുന്ന തോക്ക് ആക്സസറികളുടെ വിൽപ്പന നിയന്ത്രിക്കുന്ന നിയമം പിൻവലിക്കുമെന്ന് വാഗ്ദാനം ചെയ്തു.
‘തോക്ക് ഉടമകള്‍ക്കും തോക്ക് നിര്‍മ്മാതാക്കള്‍ക്കുമെതിരായ ബൈഡന്റെ ആക്രമണം ഞാന്‍ ഓഫീസില്‍ തിരിച്ചെത്തിയ ആദ്യ ആഴ്ചയില്‍ തന്നെ അവസാനിപ്പിക്കും, ഒരുപക്ഷേ എന്റെ ആദ്യ ദിവസം,’ പെന്‍സില്‍വാനിയയിലെ ഹാരിസ്ബര്‍ഗില്‍ നടന്ന എന്‍ആര്‍എയുടെ പ്രസിഡന്‍ഷ്യല്‍ ഫോറത്തില്‍ ട്രംപ് പറഞ്ഞു.















