
ബെംഗളൂരു: ഗൂഗിളിൽ ജോലി ചെയ്ത യുവാവിന്റെ വാക്കുകൾ വൈറലാകുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) Striver എന്നറിയപ്പെടുന്ന ബെംഗളൂരുവിലുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ രാജ് വിക്രമാദിത്യയാണ് അനുഭവം പറഞ്ഞച്. ഗൂഗിളിലെ മൂന്ന് വര്‍ഷത്തെ ജോലി അനുഭവത്തിന്‍റെ ഗുണങ്ങളും പോരായ്മകളും അദേഹം വിവരിച്ചത്.
അവിസ്‌മരണീയമായ വര്‍ക്ക്-ലൈഫ് ബാലന്‍സ് ഗൂഗിളിലുണ്ട്. ഭക്ഷണം, ജിം, സ്പാ, യാത്രകള്‍, ആഘോഷങ്ങള്‍ എന്നിവയെല്ലാം ഗൂഗിള്‍ നല്‍കും. ഏറെ പ്രതിഭാശാലികള്‍ക്കൊപ്പം ജോലി ചെയ്യാം എന്നതാണ് മറ്റൊരു പോസിറ്റീവ് കാര്യം. ബോണസ് അടക്കമുള്ള അധിക ആനുകൂല്യങ്ങളും ഗൂഗിളില്‍ ജോലിക്കാര്‍ക്ക് ലഭിക്കും.
കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും കമ്പനി വിടുമ്പോഴും എല്ലാം കൃത്യമായി ഡോക്യുമെന്‍റ് ചെയ്യും. ഇതൊക്കെയാണ് ഗൂഗിളില്‍ ജോലി ചെയ്യുന്നതിലെ ചില ഗുണങ്ങള്‍ എന്ന് രാജ് വിക്രമാദിത്യ വിവരിക്കുന്നു.
ex google employer talks about experience