‘പിടിവാശി’ നിര്‍ത്തി സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാന്‍ അയല്‍ക്കാരുമായി സംസാരിക്കണം; മാലദ്വീപ് പ്രസിഡന്റിന് മുന്‍ പ്രസിഡന്റിന്റെ ഉപദേശം

ന്യൂഡല്‍ഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ‘പിടിവാശി’ ഉപേക്ഷിക്കുകയും സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാന്‍ അയല്‍ക്കാരുമായി സംഭാഷണം നടത്തുകയും ചെയ്യണമെന്ന് മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞു.

മാലദ്വീപിന് കടാശ്വാസം നല്‍കണമെന്ന് മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സോലിഹ് ഈ പരാമര്‍ശം നടത്തിയത്. ഇന്ത്യയില്‍ നിന്നും കടമെടുത്ത തുക തിരികെ നല്‍കാന്‍ കൂടുതല്‍ സാവകാശം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മുയിസു രംഗത്തെത്തിയത്. ഇന്ത്യയോട് മുഖം തിരിക്കുന്ന നിലപാടെടുക്കുന്ന മുയിസു കടാശ്വാസം തേടിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 45 കാരനായ മുയിസു 62 കാരനായ മുന്‍ പ്രസിഡന്റ് സോലിഹിനെ പരാജയപ്പെടുത്തിയാണ് അധികാരത്തിലേറിയത്.

മാലദ്വീപ് ഇപ്പോള്‍ കടന്നുപോകുന്ന സാമ്പത്തിക വെല്ലുവിളികള്‍ ഇന്ത്യന്‍ വായ്പകള്‍ മൂലമല്ലെന്നും, സോലിഹ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയോടുള്ള 8 ബില്യണ്‍ എംവിആറിനെ അപേക്ഷിച്ച് മാലദ്വീപിന് ചൈനയ്ക്ക് 18 ബില്യണ്‍ എംവിആര്‍ കടമുണ്ടെന്നും തിരിച്ചടവ് കാലയളവ് 25 വര്‍ഷമാണെന്നും സോലിഹ് പറഞ്ഞു. മാത്രമല്ല, ‘നമ്മുടെ അയല്‍ക്കാര്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മള്‍ പിടിവാശി നിര്‍ത്തി സംഭാഷണം തേടണം. ഞങ്ങളെ സഹായിക്കാന്‍ നിരവധി കക്ഷികളുണ്ട്. പക്ഷേ മുയിസു വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇപ്പോള്‍ മാത്രമാണ് സാഹചര്യം മനസ്സിലാക്കാന്‍ തുടങ്ങിയതെന്നും’ സോലിഹ് കുറ്റപ്പെടുത്തി.

Ex-Maldives President tells president Muizzu about neighbors

More Stories from this section

family-dental
witywide