
ലാഹോർ: സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് വർധിച്ചതോടെ വിവാഹമോചനങ്ങൾ കൂടിയെന്ന പരാമർശവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സയീദ് അൻവർ. സയീദ് അൻവറിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്ഥാനിൽ വിവാഹമോചനങ്ങൾ ഏകദേശം 30 ശതമാനം വർധിച്ചുവെന്ന് സയീദ് അൻവർ പറയുന്നു.
രാജ്യത്ത് തൊഴിൽ മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ പ്രവേശിച്ചതോടെയാണ് വിവാഹമോചനങ്ങൾ വർധിച്ചു. സാമ്പത്തിക സ്വാതന്ത്ര്യം കാരണം സ്ത്രീകൾ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീടുകൾ നോക്കി ജീവിക്കാൻ തീരുമാനിച്ചതായും സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോയിൽ സയീദ് പറയുന്നുണ്ട്. ലോകമെമ്പാടും ഈ പ്രശ്നമുണ്ട്. സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് കാരണം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നു.
ചെറുപ്പക്കാർ കഷ്ടപ്പെടുന്നു. കുടുംബങ്ങൾ മോശമായ അവസ്ഥയിലാണ്. ദമ്പതികൾ വഴക്കിടുന്നു. സ്ത്രീകളെ പണത്തിന് വേണ്ടി ജോലി ചെയ്യിപ്പിക്കുന്നത് രാജ്യത്തിന്റെ മോശം അവസ്ഥയാണെന്നും സയീദ് അൻവർ കൂട്ടിച്ചേർത്തു. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഒരു ഓസ്‌ട്രേലിയൻ മേയറും സമാനമായ ആശങ്കകൾ തനിക്ക് മുന്നിൽ പ്രകടിപ്പിച്ചതായും അൻവർ കൂട്ടിച്ചേർത്തു.
ex pakistan cricket star saeed anwar misogynist comment