
2021 ജനുവരി 6ലെ യുഎസ് ക്യാപിറ്റോൾ കലാപത്തെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചതിന് ഡൊണാൾഡ് ട്രംപിൻ്റെ മുൻ ഉപദേഷ്ടാവ് പീറ്റർ നവാരോയെ ഫെഡറൽ ജഡ്ജി നാല് മാസത്തെ തടവിന് ശിക്ഷിച്ചു. നവാരോ 9,500 ഡോളർ പിഴയും നൽകണം. രാഷ്ട്രീയ പകപോക്കലിൻ്റെ ഇരയായാണ് താനെന്ന അദ്ദേഹത്തിൻ്റെ അവകാശവാദങ്ങൾ കോടതി ചെവിക്കൊണ്ടില്ല.
യു.എസ് ജില്ലാ ജഡ്ജി അമിത് പി. മേത്തയാണ് വ്യാഴാഴ്ച വിധി പറഞ്ഞത്. നവാരോയെ രാഷ്ട്രീയമായി വിചാരണ ചെയ്യുന്നു എന്ന വാദം ശരിയല്ലെന്നും ഉചിതമായ നടപടിക്രമങ്ങൾ പാലിച്ചാണ് കേസിന്റെ വിധിയെന്നും ജഡ്ജി വ്യക്തമാക്കി. സമൻസുകൾ ധിക്കരിച്ചതിന് ശരിയായ കാരണമെന്തെന്ന് നവാരോയ്ക്ക് കോടതിയിൽ വ്യക്തമാക്കാനായില്ലെന്നും ജഡ്ജി പറഞ്ഞു.
ക്യാപിറ്റോൾ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ഹൗസ് സിലക്ട് കമ്മിറ്റിയുടെ സമൻസുകൾ അവഗണിച്ചതിന് സെപ്റ്റംബറിൽ നവാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
Ex-Trump aide Peter Navarro receives four-months jail term for defying Jan. 6 Capitol probe