
തിരുവനന്തപുരം: ഇന്ന് പുറത്തുവന്ന ഹരിയാനയിലെയും ജമ്മു കശ്മീരിലെയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ചതോടെ പ്രതികരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇരു സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത് ബി ജെ പിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയതിന്റെ സൂചനകളെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ദിനം പ്രതി കൂടി വരുന്നത് മോദി സര്‍ക്കാരിനെ ജനം തള്ളിക്കളയുന്നതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
അടുത്ത് വരാനിരിക്കുന്ന മഹാരാഷ്ട്രാ തെരെഞ്ഞെടുപ്പിലും ബിജെപി സഖ്യം തകര്‍ന്നടിയുമെന്നും മഹാരാഷ്ട്രാ തെരെഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തില്‍ തന്നെ ബി ജെ പി ക്ക് തിരിച്ചടിയുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇത് ബി ജെ പിയുടെ തകര്‍ച്ചയുടെ രണ്ടാംഘട്ടത്തിന്റെ തുടക്കമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇനി വരാനിരിക്കുന്ന എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തുമെന്ന് ചെന്നിത്തല പറഞ്ഞു.