
ബംഗളൂരുവിലെ കഫെയില്‍ സ്‌ഫോടനം. 5 പേര്‍ക്ക് പരുക്കേറ്റതായി പൊലീസ്. ബംഗളൂരു നഗരത്തിലെ രാജാജിനഗറിലുള്ള പ്രശസ്തമായ രാമേശ്വരം കഫെയിലാണ് സ്‌ഫോടനം. ജീവനക്കാര്‍ക്കും കഫെയിലെത്തിയവര്‍ക്കുമാണ് പരുക്ക്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബാഗില്‍ സൂക്ഷിച്ചിരുന്ന വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാൽ സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് എന്ന് കന്നഡ ചാലനുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്താണ് പൊട്ടിയത് എന്ന് അറിവായിട്ടില്ല . പ്രദേശത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്.
#WATCH | An explosion occurred at The Rameshwaram Cafe in Whitefield, Bengaluru. Injuries reported. Details awaited. pic.twitter.com/9Ay3zBq3vr
— ANI (@ANI) March 1, 2024
Explosion At Rameshwaram Caffe Bangalore









