
ഹൂസ്റ്റൺ : സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്, ലയൺസ് ഫൗണ്ടേഷനുമായി ചേർന്ന് ‘ഐ ഗ്ലാസ് ഡ്രൈവ്’ സംഘടിപ്പിക്കുന്നു. ഉപയോഗിച്ച കണ്ണടകൾ നിശ്ചിത സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ശേഖരണ പെട്ടികളിൽ നിക്ഷേപിക്കാം. പിന്നീട് ഈ കണ്ണടകൾ റീ സൈക്കിൾ ചെയ്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിതരണം ചെയ്യും.
മേയ് 19 ന്, സ്റ്റാഫോർഡിലെ ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു “ഐ ഗ്ലാസ് ഡ്രൈവ്” ഉദ്ഘാടനം ചെയ്തു.”Vision is our mission – help others see clearly” എന്ന ആപ്തവാക്യവുമായി നടത്തപ്പെടുന്ന ഈ പദ്ധതി, “Lions Recycle for Sight Program”ന്‍റെ ഭാഗമാണ്. പ്രസിഡന്‍റ് സഖറിയ കോശി അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി ജിജി ഓലിക്കൽ സ്വാഗതവും ഫിനാൻസ് ഡയറക്ടർ രമേശ് അത്തിയോടി നന്ദിയും പറഞ്ഞു.

ചേംബർ അംഗങ്ങൾ സമ്മേളനത്തിൽ സംബന്ധിച്ചു. ഹൂസ്റ്റണിലെ വിവിധ ഐ ഗ്ലാസ് സ്റ്റോറുകളിലും ഇന്ത്യൻ കടകളിലും സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ബോക്സുകളിൽ കണ്ണടകൾ നിക്ഷേപിക്കാവുന്നതാണ്.
ഈ മഹത് സരംഭത്തിൽ പങ്കെടുത്ത്, കാഴ്ച്ച പരിമതിയുള്ളവരെ സഹായിക്കാൻ ആളുകളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: സഖറിയ കോശി – 281 780 9764, സണ്ണി കാരിക്കൽ – 832 566 6806,ജിജി ഓലിക്കൻ – 713 277 8001, രമേശ് അത്തിയോടി – 832 860 3200 ,മോനി തോമസ് – 713 922 0019 ,സാജു കുര്യാക്കോസ് – 201 615 6765.
Eye Glass drive by Chamber of Commerce and Lions Club














