മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് : അഖില്‍ മാരാര്‍ക്കെതിരെ കേസ്, ‘മഹാരാജാവ് നീണാല്‍ വാഴട്ടെ’യെന്ന് പ്രതികരണം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസ്. കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

ദുരിതാശ്വാസനിധിയിലേക്ക് താന്‍ പണം നല്‍കില്ലെന്നും ദുരന്തബാധിതര്‍ക്കായി അഞ്ചുസെന്റ് സ്ഥലത്തില്‍ മൂന്ന് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ അഖില്‍ മാരാര്‍ പ്രതികരിച്ചത്. ഇ മെയില്‍ വഴി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഫോപാര്‍ക്ക് പൊലീസ് അറിയിച്ചു.

കേസെടുത്തതിന് പിന്നാലെ മഹാരാജാവ് നീണാള്‍ വാഴട്ടെയെന്നായിരുന്നു ഫേസ്ബുക്കിലൂടെത്തന്നെയുള്ള അഖില്‍ മാരാരുടെ പ്രതികരണം. ‘അങ്ങനെ വീണ്ടും കേസ്, മഹാരാജാവ് നീണാള്‍ വാഴട്ടെ’, എന്നാണ് അഖിന്‍ മാരാര്‍ കുറിച്ചത്. താന്‍ വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നേരിട്ടും അല്ലാതെയും സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

അതേസമയം, സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയെന്ന് കാട്ടി ബിജെപി മീഡിയ വിഭാഗം മുന്‍ കോ – കണ്‍വീനര്‍ ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

More Stories from this section

family-dental
witywide