ഫെയ്‌ത്ത്‌ മറിയ എൽഡോ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി മത്സരിക്കുന്നു

ഫ്ലോറിഡ: സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി  ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ  നാഷണൽ  കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി  കലാ-സംസ്‌കാരിക പ്രവർത്തക  ഫെയ്‌ത്ത്‌ മറിയ എൽഡോ മത്സരിക്കുന്നു.

ഫിലാഡൽഫിയയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ്   ഫിലാഡൽഫിയയുടെ (മാപ്പ് ) പ്രവർത്തകയാണ്  ഫെയ്‌ത്ത്‌ മറിയ എൽഡോ. കുട്ടികാലം മുതലേ നൃത്തം പരിശീലിക്കുന്ന ഫെയ്ത്ത് മറിയ, ഡ്രെക്സിൽ യൂണിവേഴ്സിറ്റിയിൽ അഞ്ചുവർഷത്തെ ബിസിനസ്സ് അനലിറ്റിക്സ് കോഴ്സ് പഠിക്കുന്ന ഒന്നാംവർഷ ഡിഗ്രി വിദ്യാർത്ഥിയാണ്‌. കോളജിൽ സ്റ്റുഡന്റ് ലീഡർ എന്ന നിലയിലും ഫെയ്ത്ത് സുപരിചിതയാണ്.

നര്‍ത്തകി,  പാട്ടുകാരി , സംഘാടക, സന്നദ്ധ പ്രവർത്തക, സ്റ്റുഡന്റ് ലീഡർ , പ്രാസംഗിക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. നിരവധി വേദികളിൽ  വിധകലാരൂപങ്ങളിൽ  അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ചു.

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ഫെയ്‌ത്ത്‌ മറിയ എൽഡോ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. പെൻസിൽവേനിയ റീജണിൽ  നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ ഫെയ്‌ത്ത്‌ മറിയ എൽഡോയുടെ  മത്സരത്തെ പിന്തുണക്കുന്നു. കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ, ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യൻ, ജോർജി വർഗീസ്, സുദീപ് നായർ, സോമൻ സക്കറിയ, ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ, ഹണി ജോസഫ് റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേൽ, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ്, ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ, ബിജു ജോൺ എന്നിവർ ഫെയ്‌ത്ത്‌ മറിയ എൽഡോക്ക്  വിജയാശംസകൾ നേർന്നു.

More Stories from this section

family-dental
witywide