
ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ സഹോദരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് പടിഞ്ഞാറൻ ഗാസ സിറ്റിയിലെ ബീച്ച് അഭയാർത്ഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹനിയയുടെ കുടുംബത്തിലെ 10 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വ്യക്തമാകുന്നത്.
നേരത്തെ ഏപ്രിൽ 10 ന് ബീച്ച് ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹനിയയുടെ മൂന്ന് മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ രാഷ്ട്രീയകാര്യ വിഭാഗം മേധാവിയാണ് ഇസ്മായിൽ ഹനിയ. ഇസ്രായേൽ പലപ്പോഴും ഹനിയയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടുണ്ട്.