
ഉമ്മന്‍ കാപ്പില്‍
ഓറഞ്ച്ബര്‍ഗ് (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സിന്റെ കിക്കോഫ് മീറ്റിംഗിന് ജനുവരി 21 ഞായറാഴ്ച ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക വേദിയായി. ഇടവക വികാരി ഫാ. എബി പൗലോസിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫാമിലി/യൂത്ത് കോണ്‍ഫറന്‍സിന് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. ഫാ. എബി പൗലോസ് കോണ്‍ഫറന്‍സ് ടീമിനെ സ്വാഗതം ചെയ്തു. മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം അജിത് വട്ടശ്ശേരില്‍ ടീമിനെ പരിചയപ്പെടുത്തുകയും പൂര്‍ണമായും യുവജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ഈ കോണ്‍ഫറന്‍സ് തലമുറകളുടെ കൈമാറ്റം കൂടിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
മാത്യു ജോഷ്വ (കോണ്‍ഫറന്‍സ് ട്രഷറര്‍), മാത്യു വറുഗീസ് (റാഫിള്‍ കോര്‍ഡിനേറ്റര്‍), ബിജോ തോമസ് (ഭദ്രാസന കൗണ്‍സില്‍ അംഗം), കെ. ജി. ഉമ്മന്‍ (മലങ്കര സഭ മാനേജിംഗ് കമ്മിറ്റി അംഗം), റോണാ വറുഗീസ് (സുവനീര്‍ കമ്മിറ്റി അംഗം), ബിപിന്‍ മാത്യു (മീഡിയ കമ്മിറ്റി അംഗം), ജോനാഥന്‍ മത്തായി, ഷെറിന്‍ കുര്യന്‍, ക്രിസ്റ്റല്‍ ഷാജന്‍, ജൊസായ ജോര്‍ജ്, ആരന്‍ ജോഷ്വ, ആഞ്ജലീന ജോഷ്വ (ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍) തുടങ്ങിയവര്‍ കോണ്‍ഫറന്‍സ് ടീമില്‍ ഉണ്ടായിരുന്നു. തോമസ് വര്‍ഗീസ് (ഇടവക സെക്രട്ടറി), ജോണ്‍ മാത്യു (ഇടവക ട്രസ്റ്റി), അജിത് വട്ടശ്ശേരില്‍ (മലങ്കര അസോസിയേഷന്‍ അംഗം), ഫിലിപ്പ് ഈശോ (ഭദ്രാസന അസംബ്ലി അംഗം) എന്നിവരും സന്നിഹിതരായിരുന്നു.
2023 കോണ്‍ഫറന്‍സിന്റെ വിജയത്തിന് നേതൃത്വം നല്‍കിയ കെ. ജി. ഉമ്മന്‍ & ബിജോ തോമസ് (പ്ലാനിംഗ്), അജിത് വട്ടശ്ശേരില്‍ (പ്രോസഷന്‍ കമ്മിറ്റി ലീഡ്), സ്മിത തോമസ് (മെഡിക്കല്‍ കമ്മിറ്റീ ലീഡ്), തോമസ് വര്‍ഗീസ് (സുവനീര്‍ പ്രിന്റിംഗ്), തുടങ്ങിയ ഇടവകാംഗങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തിനു മാത്യു ജോഷ്വ നന്ദി അറിയിച്ചു. കോണ്‍ഫറന്‍സ് തീയതി, തീം, പ്രാസംഗികര്‍, സമ്മേളന വേദി, വേദിക്ക് സമീപമുള്ള ആകര്‍ഷണങ്ങള്‍ എന്നിവയെക്കുറിച്ച് മാത്യു ജോഷ്വ സംസാരിക്കുകയും എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ജോനാഥന്‍ മത്തായി രജിസ്ട്രേഷന്‍ പ്രക്രിയ വിശദീകരിച്ചു. റോണാ വര്ഗീസ് റാഫിള്‍ ടിക്കറ്റിനെപ്പറ്റി സംസാരിച്ചു. കോണ്‍ഫറന്‍സിന്റെ സ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ വിശദാംശങ്ങള്‍ ബിപിന്‍ മാത്യു വിവരിച്ചു. മാത്യു വറുഗീസ് സ്പോണ്‍സര്‍ഷിപ് അവസരങ്ങളെപ്പറ്റി വിശദീകരിച്ചു. വിനോദത്തിനും കായിക കലാപരിപാടികള്‍ക്കുള്ള അവസരങ്ങളെപ്പറ്റിയും ക്രിസ്റ്റല്‍ ഷാജന്‍ വിവരിച്ചു. ഷെറിന്‍ കുര്യന്‍ MGOCSM അംഗങ്ങള്‍ക്ക് കോണ്‍ഫറന്‍സില്‍ ലഭിക്കുന്ന അവസരങ്ങളെപ്പറ്റി സംസാരിക്കുകയും കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇടവകയ്ക്ക് വേണ്ടി സുവനീറിനുള്ള സംഭാവന ട്രസ്റ്റി ജോണ്‍ മാത്യു സംഘാടകര്‍ക്ക് കൈമാറി.
അജിത് വട്ടശ്ശേരില്‍, ബിജോ തോമസ് എന്നിവര്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായി പിന്തുണ അറിയിച്ചു. സജു ജേക്കബ് കൂടാരത്തില്‍ ആദ്യ രജിസ്‌ട്രേഷന്‍ നല്‍കി. വര്ഗീസ് ഈശോ ആദ്യ റാഫിള്‍ ടിക്കറ്റ് സ്വീകരിച്ചു പിന്തുണ അറിയിച്ചു. നിരവധി അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു. ഭദ്രാസന കൗണ്‍സില്‍ അംഗം ബിജോ തോമസ്, കോണ്‍ഫറന്‍സ് ടീമിനും ഉദാരമായി പിന്തുണ നല്‍കിയ ഇടവകാംഗങ്ങള്‍ക്കും നന്ദി അറിയിച്ചു.
2024 ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലങ്കാസ്റ്ററിലെ വിന്‍ധം റിസോര്‍ട്ടിലാണ് സമ്മേളനം നടക്കുന്നത്. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികന്‍ ഫാ. ജോയല്‍ മാത്യുവും യുവജന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി ”ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യര്‍ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ബൈബിള്‍, വിശ്വാസം, സമകാലിക വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം സംവേദനാത്മക സെഷനുകള്‍ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. അബു പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914.806.4595) / ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.















