സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; കടബാധ്യത മൂലം കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കണ്ണൂര്‍: കടബാധ്യതയെത്തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി ജോസ് ഇടപ്പാറക്കലിനെയാണ് (66) മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ജോസിനെ വീട്ടുകാര്‍ കണ്ടത്. സാമ്പത്തിക ബാധ്യത കാരണമാണ് ജോസ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. കൃഷി നശിച്ചതില്‍ ജോസ് മനോവിഷമത്തില്‍ ആയിരുന്നുവെന്നും കുടുംബം പറയുന്നു.

More Stories from this section

family-dental
witywide