
ദില്ലി: രാജ്യ തലസ്ഥാനത്ത് ദിവസങ്ങളായി നടത്തുവന്ന കര്‍ഷക സമരത്തിന് താത്കാലിക ഇടവേള. കൂടുതൽ കര്‍ഷകരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചതായി നേതാക്കൾ അറിയിച്ചു. അതിർത്തിയിൽ തന്നെ സമരം ശക്തമായി തുടരാനാണ് നേതാക്കളുടെ തീരുമാനം. കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കും എന്ന് കർഷക നേതാക്കൾ പറയുന്നു. സമരത്തിനിടെ ശുഭ് കരൺ സിംഗിന് നീതി ഉറപ്പാക്കുന്നതിനായി പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ശുഭ് കരൺ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും യുവ കര്‍ഷകന് നീതി ലഭിക്കും വരെ അതിര്‍ത്തികളിൽ ശക്തമായ സമരം തുടരുമെന്നും നേതാക്കൾ പറഞ്ഞു. കൊലപാതക കുറ്റം ചുമത്തി ഹരിയാന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും നേതാക്കൾക്ക് എതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം. നടപടികൾ തുടങ്ങാതെ യുവ കർഷകന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താനോ സംസ്കരിക്കാനോ അനുവദിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഒരു കോടി രൂപ സഹായധനം വാഗ്ദാനം കർഷക നേതാക്കളും കുടുംബവും നിഷേധിച്ചു. ആദ്യം വേണ്ടത് എഫ്.ഐ.ആര്‍ ആണെന്നാണ് ഇരു കൂട്ടരുടെയും നിലപാട്.
farmer strike stopped temporarily