
കാസര്‍കോട്: കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. കാർ യാത്രക്കാരായ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. തൃശൂർ, ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാര്‍ (54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്.
കൊല്ലൂർ മൂകാംബികയിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ. എതിർ ദിശയിലെത്തിയ ആംബുലൻസുമായി കൂട്ടിയിടിക്കുകയയിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Father and two sons killed in accident in Kasaragod










