നാലാമതും പെണ്‍കുഞ്ഞ്, രോഷാകുലനായ പിതാവ് നവജാതശിശുവിനെ നിലത്തെറിഞ്ഞ് കൊന്നു

ഇറ്റാവ: നാലാമത് ജനിച്ചതും പെണ്‍കുഞ്ഞായതില്‍ രോഷാകുലനായ പിതാവ് നവജാത ശിശുവിനെ നിലത്തെറിഞ്ഞ് കൊന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ബബ്ലു ദിവാകര്‍ എന്ന 30 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം.

ബബ്ലുവിന് ആദ്യ ഭാര്യയില്‍ രണ്ട് പെണ്‍മക്കളുണ്ടായിരുന്നു. ഭാര്യ മരിച്ചതിനെ തുടര്‍ന്ന് വീണ്ടും വിവാഹം കഴിച്ചു. രണ്ടാമത്തെ ഭാര്യയില്‍ ജനിച്ച ആദ്യ കുട്ടിയും ഒരു മകളായിരുന്നു. ദമ്പതികളുടെ രണ്ടാമത്തെ കുട്ടി, അതായത് ബബ്ലുവിന്റെ നാലാമത്തെ മകള്‍ കഴിഞ്ഞ മാസമാണ് ജനിച്ചത്. ഒരു മകനെ പ്രതീക്ഷിച്ചെങ്കിലും നാലാമതും ജനിച്ചത് പെണ്‍കുഞ്ഞായതിനാല്‍ ബബ്ലു അസ്വസ്ഥനും രോഷാകുലനുമായിരുന്നു. തുടര്‍ന്നാണ് മദ്യലഹരിയിലായിരുന്ന ബബ്ലു ഞായറാഴ്ച കുഞ്ഞിനെ അമ്മയുടെ മടിയില്‍ നിന്നും വലിച്ചെടുത്ത് നിലത്തെറിയുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച്ചയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബബ്ലുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide