
ടൊറന്‍റോ: വിശുദ്ധ ദൈവമാതാവിന്‍റെ നാമത്തിൽ എജാക്സിൽ സ്ഥാപിതമായിരിക്കുന്ന സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ഇടവകയിലെ പെരുന്നാൾ ഓഗസ്റ്റ് 24, 25 തീയതികളിൽ ആഘോഷമായി നടത്തപ്പെടും. ശനിയാഴ്ച വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, വചന പ്രഘോഷണം എന്നിവ ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ എട്ടിന് പ്രഭാത നമസ്കാരത്തെ തുടർന്ന്, യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. തുടർന്ന്, ഭക്തിനിർഭരമായ പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും. ഈ വർഷത്തെ പെരുന്നാൾ ആഘോഷത്തിലേക്ക് എല്ലാ വിശ്വാസികളെയും ഹൃദ്വാർദ്ധമായി സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യു തോമസ് അറിയിച്ചു.














