ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ യൗസേപ്പിതാവിൻ്റെ തിരുനാൾ ആഘോഷിച്ചു

അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വി. യൗസേപ്പിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയും പ്രത്യേക നൊവേനയും നടത്തി.

തിരുക്കർമ്മങ്ങൾക്ക് ശേഷം ഇടവകയിൽ ജോസഫ് നാമധാരികളെ പ്രത്യേകം അനുഗ്രഹിക്കുകയും, തിരുനാൾ പ്രസുദേന്തിമാരായി കടന്നുവന്ന കുടുംബങ്ങൾക്ക് വി. യൗസേപ്പിന്റെ ചിത്രങ്ങൾ വെഞ്ചിരിച്ച് ഉപഹാരമായി നൽകുകയും ചെയ്തു.

കഴുന്നെടുത്ത് പ്രാർത്ഥിക്കുവാനും പാച്ചോർ നേർച്ചയിൽ പങ്കെടുക്കുവാനും തിരുനാളിന്റെ ഭാഗമായി സൗകര്യങ്ങൾ ഒരുക്കിയിരുന്നു.   തിരുനാൾ കർമ്മങ്ങൾക്ക് വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, സെക്രട്ടറി സി. സിൽവേറിയസ് എന്നിവരോടൊപ്പം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ജോർജ്ജ് മറ്റത്തിൽപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. 

Feast of St Joseph Celebrated At Chicago St Mary’s Church

More Stories from this section

family-dental
witywide