റോക്‌ലാൻഡ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് തുടക്കമായി

റോക്‌ലാൻഡ്: റോക്‌ലാൻഡ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുനാൾ ‌‌‌‌ആഘോഷത്തിന് തുടക്കമായി. ഇക്കുറി 84 ഇടവക അംഗങ്ങൾ പ്രസുദേന്തിമാരായി തിരുനാൾ ഏറ്റെടുത്ത് നടത്തുന്നു. ഇടവക വികാരിഫാ. ഡോ. ബിബി തറയിൽ ട്രസ്റ്റീമാരായ സിബി മണലേൽ, ജിമ്മി പുളിയനാൽ, ജസ്റ്റിൻ ചാമക്കാല എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ തിരുനാൾ വിജയത്തിനായി പ്രവർത്തിക്കുന്നു.

സെപ്റ്റംബർ ഒന്നിന് കുട്ടികളുടെ ആദ്യ കുർബാനയോടെ തിരുനാൾ കർമ്മങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ 2 മുതൽ 5 വരെ (തിങ്കൾ -വ്യാഴം) വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാനയും ലദീഞ്ഞും ആരാധനയും ഉണ്ടായിരിക്കും. സെപ്റ്റംബർ 6 ന് വൈകിട്ട് 6 .45ന് ബഹു ഫാ. ഡോ. ബിബി തറയിൽ (ഇടവക വികാരി)കാർമികത്വത്തിൽ തിരുനാളിന്‍റെ കൊടി ഉയർത്തും. തുടർന്ന് വിശുദ്ധ കുർബാന (ഇംഗ്ലിഷ്) ഉണ്ടായിരിക്കും.

സെപ്റ്റംബർ 7 വൈകിട്ട് 4.30ന് സെമിത്തേരി സന്ദർശനവും 5 മണിക്ക് ഫാ. സ്റ്റീഫൻ കണിപ്പള്ളി (വികാരി സിറോ മലബാർ ചർച്ച് റോക്‌ലാൻഡ്)കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഇടവക പാരിഷ് ഡേയും കാർണിവലും ഉണ്ടായിരിക്കും.

സെപ്റ്റംബർ 8ന് വൈകിട്ട് 4 .45ന് ആഘോഷമായ തിരുനാൾ ലദീഞ്ഞുംകുർബാനയും ഫാ. സജി പിണർകയിൽ (സെന്‍റ് ജൂഡ് ക്നാനായ പള്ളി മിയാമി)കാർമികത്വത്തിൽ നടക്കും. തിരുനാൾ സന്ദേശം നൽകുന്നത് ഫാ. ലിജോ കൊച്ചുപറമ്പിൽ (ക്രൈസ്റ്റ് കിങ് ക്നാനായ ചർച്ച ന്യൂജേഴ്‌സി) ആയിരിക്കും. ഫാ. മാത്യു മേലേടത്തിന്‍റെ (സെന്‍റ്‌ സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറോനാ ചർച്ച ക്യൂൻസ്‌) നേതൃത്വത്തിൽ ഫിലഡൽഫിയയിൽ നിന്നുള്ള ചെണ്ട മേളത്തോടെ ആഘോഷമായ തിരുനാൾ പ്രദിക്ഷണവും തുടന്ന് വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും. സ്നേഹവിരുന്നാടെ തിരുനാൾ സമാപിക്കും.

More Stories from this section

family-dental
witywide