
ഫ്ലോറിഡ: ഫ്ലോറിഡയിലെ മെൽബണിലെ പാം ബേ മാഗ്നറ്റ് ഹൈസ്‌കൂളിൽ വിദ്യാർഥിക്ക് കുത്തേറ്റു. വഴക്കിനിടെ മറ്റൊരു വിദ്യാർഥി കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് സ്‌കൂൾ അടച്ചിട്ടു. രണ്ട് വിദ്യാർഥികൾ തമ്മിലുണ്ടായ വഴക്കാണ് വിദ്യാർത്ഥിയുടെ വയറിന് കുത്തേൽക്കാൻ കാരണമായതെന്ന് പൊലീസ് അറിയിച്ചു. മറ്റൊരാൾക്ക് കൈക്ക് വെട്ടേറ്റു.
ഇരുവരെയും വെവ്വേറെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തെ സ്കൂൾ അധികൃതർ ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിച്ചു. ആശങ്കപ്പെട്ട രക്ഷിതാക്കൾ സ്കൂളിലേക്ക് കൂട്ടമായെത്തി. സ്‌കൂളിലെ സുരക്ഷാ നടപടികളെക്കുറിച്ച് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചു. സ്കൂളിൽ വിദ്യാർഥികൾ ആയുധവുമായി എത്തുന്നത് തടയാൻ മെറ്റൽ ഡിറ്റക്ടറുകൾ ആവശ്യമാണെണെന്ന് നിർദേശയമുയർന്നു.
Fight at US school in Florida leads to student stabbing