
തൃശൂർ: ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും തോറ്റതിനെ തുടർന്ന് ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്. കെ മുരളീധരൻ്റെ അനുയായികളും മറ്റുള്ളവരുമാണ് തമ്മിൽക്കല്ലിയത്. വൈകിട്ട് യോഗത്തിനിടെയാണ് സംഭവം. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ കലഹം ഉയര്‍ന്നത്.
fight between among workers in Thrissur dcc office