പണിപാളും, ജാഗ്രത ഉദ്യോഗസ്ഥർക്ക്! ഗണേഷ് കുമാറിന്‍റെ പുതിയ ഉത്തരവ്, 5 ദിവസത്തിൽ ഫയൽ തീർപ്പാക്കിയില്ലെങ്കിൽ നടപടി

തിരുവനന്തപുരം: ഗതാഗതവകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം തലസ്ഥാനത്തെ ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട പരാമർശം വിവാദം ക്ഷണിച്ചുവരുത്തിയെങ്കിലും കയ്യടി നേടുന്ന പുത്തൻ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് കെ ബി ഗണേഷ് കുമാർ. പൊതുതാത്പര്യം മുൻനിർത്തിയുള്ളതാണ് മന്ത്രി ഗണേഷിന്‍റെ പുതിയ ഉത്തരവ്. ഗതാഗത വകുപ്പിൽ ഒരു ഫയലും അഞ്ചു ദിവസത്തിലധികം പിടിച്ചു വക്കാൻ പാടില്ലെന്നാണ് മന്ത്രി ഗണേഷ് കുമാറിന്‍റെ ഉത്തരവ്. അഞ്ചു ദിവസത്തിനകം ഉദ്യോഗസ്ഥർ ഫയലുകളിൽ തീരുമാനമെടുക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ഇല്ലങ്കിൽ സസ്പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം തന്നെ കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. കുത്തഴിഞ്ഞ കെ എസ് ആർ ടി സിയെ കുത്തിക്കെട്ടി ശരിയാക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ഒന്നിച്ച് കൊടുക്കാനുള്ള വഴി തയ്യാറാക്കി വരുന്നതായും അദ്ദേഹം വ്യക്തമാക്കി. പെൻഷൻ പ്രതിസന്ധിക്കും പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. തിരുവനന്തപുരം: ഫയലുകളിൽ അഞ്ച് ദിവസത്തിനകം തീർപ്പ് കൽപ്പിക്കണമെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാറിന്‍റെ ഉത്തരവ്. ഗതാഗത വകുപ്പിൽ ഒരു ഫയലും അഞ്ചു ദിവസത്തിലധികം പിടിച്ചു വക്കാൻ പാടില്ലെന്നും ഇത് നടപ്പായില്ലെങ്കിൽ ഉദ്യോഗസ്ഥർ സസ്പെൻഷൻ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേ​ഹം പറഞ്ഞു. കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തും. കുത്തഴിഞ്ഞ കെ എസ് ആർ ടി സിയെ രണ്ടര വർഷം കൊണ്ട് ശരിയാക്കും. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ഒന്നിച്ച് കൊടുക്കാനുള്ള മാർ​ഗം കണ്ടെത്തും. പെൻഷൻ പ്രതിസന്ധിക്കും പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് അദ്ദേഹം പുതിയ തീരുമാനം അറിയിച്ചത്. ​മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഇലക്ട്രിക് ബസുകൾ ലാഭത്തിലല്ലെന്നും അവസാനിപ്പിക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശം വിവാദമായിരുന്നു. ഇലക്ട്രിക് ബസുകൾ സർക്കാറിന്റെ നയത്തിന്റെ ഭാ​ഗമാണെന്നും സർവീസ് അവസാനിപ്പിക്കില്ലെന്നും സി പി എം നേതാക്കൾ മറുപടി നൽകി. മുന്നണിക്കുള്ളിലും വിഷയം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ കൈയ്യടി നേടുന്ന തീരുമാനവുമായി മന്ത്രി വീണ്ടും രംഗത്തെത്തിയത്.

Files should clear with in five days, Minister KB Ganesh Kumar warned officials

More Stories from this section

family-dental
witywide