ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി (എം മണി-77) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് തുടങ്ങിയ ബാനറുകളിൽ 62ഓളെ സിനിമകൾ അദ്ദേഹം നിർമിച്ചു. 1977ൽ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ ചിത്രം. പിന്നീട് ഒരുപിടി ചിത്രങ്ങളുമായി കളം നിറഞ്ഞു.

തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചു. ഏഴു ചിത്രങ്ങൾ സംവിധാനം ചെയ്തു. ആ ദിവസം, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, മുത്തോടു മുത്ത്, എന്റേ കാളിത്തോഴൻ, ആനക്കൊരുമ്മ, പച്ചവെളിച്ചം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ.

Film producer and director Aroma mani dies

More Stories from this section

family-dental
witywide