കേന്ദ്ര ബജറ്റ് ഇന്ന്; രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിൽ പ്രതീക്ഷയോടെ കേരളം

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ഇടക്കാല ബജറ്റ് അവതരണം ആരംഭിക്കുക. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന പുതിയ സർക്കാരാണ് പൂർണ ബജറ്റ് അവതരിപ്പിക്കുക. കേരളം ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാരിനും ബിജെപി നേതൃത്വത്തിനും വേണ്ടി പ്രത്യേക പദ്ധതികളുണ്ടാകുമോ എന്നുകൂടി കാത്തിരുന്ന് കാണേണ്ടി വരും.

തിരഞ്ഞെടുപ്പ് മുൻനിർത്തി ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ആദായനികുതിയിൽ ഇളവുകൾക്കും സാധ്യതയുണ്ട്. സ്ത്രീകളെയും കർഷകരെയും ലക്ഷ്യമിട്ടുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ 10-ാം ബജറ്റും നിർമ്മലാ സീതാരമാൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റുമാണിത്.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനു പിന്നാലെ അവതരിപ്പിക്കുന്ന ബജറ്റിൽ എന്തെല്ലാം പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്ന കാത്തിരിപ്പിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിനു മാത്രമായി കാര്യമായ പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര ബജറ്റിൽ ഉണ്ടായിരുന്നില്ല. സംസ്ഥാനം മുന്നോട്ടുവച്ച ആവശ്യങ്ങളോട് പ്രതികൂലമായ പ്രതികരണമാണു ലഭിച്ചത്.

More Stories from this section

family-dental
witywide