
ആലപ്പുഴ: കായംകുളം എം.എല്‍.എ യു. പ്രതിഭയുടെ മകന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്.ഐ.ആര്‍.
എം എല്‍ എയുടെ മകന്‍ കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് സംഘത്തില്‍ നിന്ന് മൂന്ന് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിനും ഉപയോഗിച്ചതിനുമാണെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.
കേസില്‍ ഒമ്പതാം പ്രതിയാണ് പ്രതിഭയുടെ മകന്‍ കനിവ്. കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതം, പച്ച പപ്പായ തണ്ട്, ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി എന്നിവയും പിടിച്ചെടുത്തുവെന്ന് എഫ് ഐ ആറിലുണ്ട്.
ഇന്നലെയായിരുന്നു വിവാദമായ സംഭവമുണ്ടായത്. തകഴിയിലെ പാലത്തിന് അടിയില്‍ നിന്നാണ് കനിവ് ഉള്‍പ്പെടെയുള്ള ഒമ്പതംഗ സംഘത്തെ എക്‌സൈസ് പിടികൂടിയത്. എന്നാല്‍, മകനെതിരെ വ്യാജ വാര്‍ത്തയാണ് പുറത്തുവന്നതെന്ന് വാദിച്ച് ഇന്നലെത്തന്നെ പ്രതിഭ രംഗത്തെത്തിയിരുന്നു. വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയും അവര്‍ കുറ്റപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയെന്നും നിയമ നടപടി സ്വീകരിക്കുമെന്നുമാണ് എംഎല്‍എ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്.