
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയില്‍ (എല്‍എന്‍ജെപി) തിങ്കളാഴ്ച രാത്രി തീപിടിത്തമുണ്ടായി. അപകടത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ പറഞ്ഞു.
എമര്‍ജന്‍സി ബ്ലോക്കില്‍ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായിരുന്നുവെന്നും നിലവില്‍ എല്ലാ രോഗികളും സുരക്ഷിതരാണെന്നുമാണ് വിവരം.
അപകടത്തെത്തുടര്‍ന്ന് രോഗികളെ ആരെയും മാറ്റേണ്ട ആവശ്യമില്ലെന്ന് എല്‍എന്‍ജെപി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു. എല്ലാ സര്‍വീസുകളും പുനരാരംഭിച്ചിട്ടുണ്ട്.