
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പശ്ചിമ വിഹാര്‍ മേഖലയിലെ ഐ മന്ത്ര ആശുപത്രിയില്‍ തീപിടുത്തം. ചൊവ്വാഴ്ചയാണ് തീപിടിത്തമുണ്ടായത്. ഡല്‍ഹിയിലെ അഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രിയുടെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ആശുപത്രിക്കെട്ടിടത്തിനു തീപിടിച്ച് 7 നവജാത ശിശുക്കള്‍ മരിച്ച ദാരുണമായ സംഭവവുണ്ടായത്. അതിനു പിന്നാലെയാണ് പശ്ചിം വിഹാറിലെ ഇന്നത്തെ സംഭവം.