തായ്ലന്‍ഡിലെ പടക്ക ഫാക്ടറിയില്‍ സ്ഫോടനം: 18 മരണം

ബാങ്കോക്ക്: സെന്‍ട്രല്‍ തായ്ലന്‍ഡിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

സെന്‍ട്രല്‍ സുഫാന്‍ ബുരി പ്രവിശ്യയിലെ സലാ ഖാവോ ടൗണ്‍ഷിപ്പിന് സമീപം പ്രാദേശിയ സമയം ഉച്ചകഴിഞ്ഞ് 3:00 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.

പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പടക്കങ്ങളും മറ്റ് സ്‌ഫോടക വസ്തുക്കളും നിര്‍മ്മിക്കുന്ന ഇത്തരം കടകളിലെ സ്‌ഫോടനങ്ങള്‍ തായ്ലന്‍ഡില്‍ അസാധാരണമല്ല.

കഴിഞ്ഞ വര്‍ഷം തെക്കന്‍ നാരാതിവാട്ട് പ്രവിശ്യയിലെ സുംഗൈ കോലോക് പട്ടണത്തിലെ ഒരു പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide