
ന്യൂഡല്‍ഹി: ഒഡിഷയില്‍ ഫ്ളൈ ഓവറില്‍നിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. 40 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് അപകടമുണ്ടായത്.
കട്ടക്കില്‍നിന്ന് വെസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്ളൈ ഓവറില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബസില്‍ 47 പേര്‍ ഉണ്ടായിരുന്നു.
ദേശീയ പാത-16ലെ ബരാബതി പാലത്തില്‍ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പുരിയില്‍ നിന്ന് പശ്ചിമ ബംഗാളിലെ ഹാല്‍ദിയയിലേക്ക് പോവുകയായിരുന്നു ബസ്.
അതേസമയം ക്രെയിന്‍ ഉപയോഗിച്ച് ബസ് കരയ്‌ക്കെത്തിച്ചെന്നും രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അമിതാവ് താക്കൂര്‍ പറഞ്ഞു.









