കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു; യാത്രക്കാരെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

കണ്ണപുരം: കണ്ണൂർ ജില്ലയിലെ കണ്ണപുരം പുന്നച്ചേരിയില്‍ വാഹനാപകടത്തിൽ അഞ്ചു മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മരിച്ച അഞ്ചുപേരും കാറില്‍ സഞ്ചരിച്ചവരാണ്. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് ഗ്യാസ് സിലിന്‍ഡര്‍ കയറ്റി പോകുകയായിരുന്ന ലോറിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.

കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. മരിച്ചവരില്‍ മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍ (49), കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍ (59) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരുള്‍പ്പെടെ മൂന്ന് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് മരിച്ചത്.

Also Read

More Stories from this section

family-dental
witywide