
ഫ്ളോറിഡ: വെള്ളിയാഴ്‌ച ഫ്ലോറിഡ പാൻഹാൻഡിൽ തൻ്റെ വീട്ടിൽവച്ച് ഒരു എയർമാനെ വെടിച്ച, ഡെപ്യൂട്ടിയെ പുറത്താക്കി ഫ്ളോറിഡ ഷെറിഫിന്റെ ഓഫീസ്. ഡെപ്യൂട്ടിയുടെ ജീവൻ അപകടത്തിലായിരുന്നില്ലെന്നും അദ്ദേഹം ആയുധം ഉപയോഗിച്ച് വെടിവയ്ക്കാൻ പാടില്ലായിരുന്നുവെന്നും പറഞ്ഞാണ് പുറത്താക്കൽ.
ഒകലൂസ കൗണ്ടി ഷെറിഫ് എറിക് ഏഡ,ൻ ഡെപ്യൂട്ടി എഡ്ഡി ഡുറാനെയാണ് പുറത്താക്കിയത്. മെയ് 3 ന് സീനിയർ എയർമാൻ റോജർ ഫോർട്ട്‌സണെ എഡ്ഡി മാരകമായി വെടിവച്ചതതാണ് പുറത്താക്കലിന് കാരണം.
ഗാർഹിക പീഡന പരാതി സംബന്ധിച്ച് ലഭിച്ച ഫോൺ കോളിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയതായിരുന്നു ഡെപ്യൂട്ടി. 23 കാരനായ ഫോർട്ട്‌സണെ ഡോർ തുറന്ന് രണ്ട് സെക്കൻഡിന് ശേഷം ഡുറാൻ ഒന്നിലധികം തവണ വെടിവച്ചു. ഫോർട്ട്സൺ കറുത്ത വർഗ്ഗക്കാരനായിരുന്നു. 39 കാരനായ ഡുറാൻ്റെ വോട്ടർ രജിസ്ട്രേഷനിൽ ഹിസ്പാനിക് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
“ഫോർട്ട്‌സൺന്റെ ഭാഗത്തു നിന്ന് ശത്രുതാപരമായ, ആക്രമണാത്മക നീക്കങ്ങളൊന്നും നടത്തിയില്ല. അതിനാൽ മുൻ ഡെപ്യൂട്ടിയുടെ ഭാഗത്തു നിന്നുണ്ടായ നീക്കം ന്യായമായിരുന്നില്ല. ഭീഷണി ഇല്ലെങ്കിൽ, പ്രതി തോക്ക് കൈവശം വച്ചിരിക്കുന്നും എന്ന കാരണത്താൽ ഉദ്യോഗസ്ഥന് വെടിവെക്കാൻ കഴിയില്ലെന്ന് നിയമ നിർവ്വഹണത്തിന് പുറത്തുള്ള വിദഗ്ധരും പറഞ്ഞിട്ടുണ്ട്,” ഷെറിഫിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.















