‘ചരിത്രം മൂടിവെക്കാനാകില്ല’; കിൻ്റർഗാർഡൻ മുതൽ കമ്മ്യൂണിസ്റ്റ് ചരിത്രപഠനം നിർബന്ധമാക്കി ഫ്ലോറിഡ

ഫ്ളോറിഡ: കിൻ്റർഗാർഡൻ മുതൽ 12-ാം ക്ലാസ് വരെ പൊതുവിദ്യാലയങ്ങളിൽ കമ്മ്യൂണിസത്തിൻ്റെ ചരിത്രം പഠിപ്പിക്കുന്നത് നിർബന്ധമാക്കുന്ന ബില്ലിൽ ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസ് ഒപ്പുവച്ചു. 2026-27 അദ്ധ്യായന വർഷം മുതൽ കമ്മ്യൂണിസം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ നടന്ന അതിക്രമങ്ങൾ വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സിലബസിൽ പുതിയ പരിഷ്കരണമെന്ന് ഫ്ലോറിഡ ​ഗവർണ‍ർ അറിയിച്ചു. യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് അനുകൂല സിലബസുകളെ പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

പബ്ലിക് സ്കൂളുകൾക്ക് വേണ്ടി ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷനാണ് സിലബസ് തയ്യാറാക്കുക. കുട്ടികളുടെ പ്രായത്തിന് അനുസൃതമായി സിലബസ് തയ്യാറാക്കും. കമ്യൂണിസ്റ്റ് ചരിത്രത്തെക്കുറിച്ച് ഒരു മ്യൂസിയം തയ്യാറാക്കാനും ബില്ലിൽ ശുപാർശയുണ്ട്.

More Stories from this section

family-dental
witywide