‘ഹിറ്റ്ലര്‍ക്ക് തുല്യം, ട്രംപ്’; കടുത്ത വിമര്‍ശനവുമായി സിഐഎ മുൻ ഡയറക്ടര്‍, മറുപടിയുമായി ജെഡി വാന്‍സ്

വാഷിങ്ടണ്‍: അമേരിക്കന്‍ നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഹിറ്റ്ലറുമായി താരതമ്യപ്പെടുത്തി മുൻ സിഐഎ ഡയറക്ടറും റിട്ടയേർഡ് ജനറൽ മൈക്കൽ ഹെയ്‌ഡൻ. എക്സിലായിരുന്നു വിവാദ പോസ്റ്റ്. പിന്നാലെ യുഎസ് വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാൻസ് X-നെ കുറ്റപ്പെടുത്തി രംഗത്തെത്തി.

ടൈം മാഗസിൻ്റെ 1938 ലെ പേഴ്‌സൺ ഓഫ് ദ ഇയർ അഡോൾഫ് ഹിറ്റ്‌ലര്‍ക്ക് ലഭിച്ചതിനെയും 2024ല്‍ ഡൊണാൾഡ് ട്രംപിന് ലഭിച്ചതിനെയും താരതമ്യം ചെയ്തായിരുന്നു ഹെയ്ഡന്‍റെ പോസ്റ്റ്. ബരാക് ഒബാമയും ബില്‍ ക്ലിന്‍റനും ടൈമിന്‍റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയിരുന്നു.

നമ്മള്‍ മഹാന്മാരെന്ന് കരുതുന്ന പല ബ്യൂറോക്രാറ്റുകളും വിഡ്ഢികളാണെന്ന് സമൂഹത്തിന് ബോധ്യപ്പെടുത്തിയതാണ് ട്രംപ് നല്‍കിയ വലിയ സംഭാവനകളിലൊന്നെന്നും വാന്‍സ് കുറിച്ചു. വർഷങ്ങളായി ട്രംപിൻ്റെ കടുത്ത വിമർശകനായിരുന്നു ജനറൽ ഹെയ്ഡൻ. അദ്ദേഹത്തിൻ്റെ 2018 ലെ പുസ്തകം, ‘ദി അസാൾട്ട് ഓൺ ഇൻ്റലിജൻസ്: അമേരിക്കൻ നാഷണൽ സെക്യൂരിറ്റി ഇൻ ദ ഏജ് ഓഫ് ലൈസ്’, ട്രംപിൻ്റെ ഭരണത്തെയും ഇൻ്റലിജൻസ് സംവിധാനത്തെയും നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ട്രംപിൻ്റെ രണ്ടാം വരവ് അമേരിക്കക്ക് മോശമാണെന്നും ഹെയ്‍ഡന്‍ വിശേഷിപ്പിച്ചു. 2016 ലെ തിരഞ്ഞെടുപ്പിലും ട്രംപിൻ്റെ നയങ്ങളെ ഹെയ്ഡൻ എതിർത്തിരുന്നു.

foemer CIA director compares Trump with hitler, jd vance replied

More Stories from this section

family-dental
witywide